
ആലപ്പുഴ : അതിപുരാതനവും പ്രശസ്തവുമായ പുതിയവിള ശ്രീ വടക്കൻ കോയിക്കൽ ദേവീ ക്ഷേത്രത്തിൽ 26-ാമത് ദേവീ ഭാഗവതപാരായണ നവാഹയജ്ഞം ഏപ്രിൽ 30 മുതൽ മേയ് 8വരെ നടക്കും. യഞ്ജശാലയുടെ കാൽനാട്ട് നാളെ രാവിലെ 9.10നും 9.45നും മദ്ധ്യേ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് കോളാത്ത് എസ്.ശശിധരൻ നിർവ്വഹിക്കും.
ക്ഷേത്ര മേൽശാന്തി അനന്തു തിരുമേനി ചഴങ്ങിന് മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ദേവസ്വം സെക്രട്ടറി പി.പ്രകാശ് അറിയിച്ചു.