
ആലപ്പുഴ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ റവന്യൂ ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അധ്യക്ഷത വഹിച്ചു. സി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ബി.ബിജു ,മനോജ് , ജോൺ ബോസ്കോ, കെ.രഘുകുമാർ,മിനി മാത്യു ,സോണി പവേലിൽ വി.ആർ.ജോഷി, വി .ശ്രീഹരി എസ് അമ്പിളി, ജോൺ ബ്രിട്ടോ,ടി.ജെ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു സംസ്ഥാന കൗൺസിലർ ഷേർളി തോമസ് സ്വാഗതവും ജില്ല ട്രഷറർ കെ.സുധീർ നന്ദിയും പറഞ്ഞു.