ആലപ്പുഴ : ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് എൽ.ഡി.എഫ് വോട്ട് തേടുന്നതായി കോൺഗ്രസ് നിയോജ മണ്ഡലം കമ്മിറ്റി പരാതി നൽകി. തൊഴിലുറപ്പ്, ഹരിതകർമ സേന അംഗങ്ങളുടെ യോഗം വിളിച്ച് ചേർത്താണ് എൽ.ഡി.എഫ് നേതാക്കൾ അഡ്വ. ആരിഫിന് വേണ്ടി വോട്ട് ആവശ്യപ്പെടുന്നതെന്ന് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ചെയർമാൻ അനിൽ ബി.കളത്തിൽ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.