ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനായി ഉറുദു കവിയും രാജ്യസഭ എം.പിയുമായ ഇമ്രാൻ പ്രതാപ് ഗാർഹി ജില്ലയിൽ ഇന്ന് പ്രചാരണത്തിനിറങ്ങും. അരൂർ നിയോജക മണ്ഡലത്തിലെ അരൂക്കുറ്റിയിൽ വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 5.30ന് അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ സക്കരിയ ബസാർ, 6.30ന് ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ, 7.30 ന് കായംകുളം നിയോജകമണ്ഡലം, 8.30ന് കരുനാഗപ്പള്ളി നിയോജകമണ്ഡലം എന്നിവിടങ്ങളിൽ സംസാരിക്കും. കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൂടുതൽ ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ ജില്ലയിൽ എത്തും.