കുട്ടനാട് എ.സി റോഡിൽ പള്ളാത്തുരുത്തി പാലത്തിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ ആറ്റിൽ ചാടിയ യുവാവിനും യുവതിയ്ക്കും വേണ്ടി നെടുമുടി പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന തിരച്ചിലുംവിഫലമായി.

ചെങ്ങന്നൂർ ,ആലപ്പുഴ ,തകഴി എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഏഴോളം മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.

പ്രദേശത്തു നിന്നും ഇതുവരെ ആരെയും കാണാതായിട്ടുള്ള പരാതി ഒന്നും ലഭിക്കാത്തതിനാൽ ആറ്റിൽ ചാടിയ ഇവർ പ്രദേശവാസികളാണോ മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്നും എത്തിയവരാണോ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ ഒരു നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ല.