പൂച്ചാക്കൽ: ഭാരതം മുഴുവൻ ചർച്ച ചെയ്യുന്നത് മോദിയുടെ ഗ്യാരന്റിയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. എൻ.ഡി.എ പാണാവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കലിൽ ശോഭാസുരേന്ദ്രന് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും ജനക്ഷേമ പരിപാടികൾ ചിട്ടയോടെ നടത്താനും നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ മുന്നണിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ. പാണാവള്ളി മേഖലാ കമ്മിറ്റി ചെയർമാൻ തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പ്രിൻസ്മോൻ, ബി.ജെ.പി കർഷക മോർച്ച ജില്ലാ സെക്രട്ടറി പെരുമ്പളം ജയകുമാർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ,സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ബി.ബാലാനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം അവർണ്ണാ സെബാസ്റ്റ്യൻ, കെ.രാജേഷ്, മിഥുൻലാൽ, സൈജു അരവിന്ദ്, നിഷാനി സുരേഷ്, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.