ചേർത്തല: കൊക്കോതമംഗലം കോതകാട്ട് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ ഉത്സവം ഇന്നു മുതൽ 23 വരെ നടക്കും. ഇന്ന് രാവിലെ 11ന് കളഭാഭിഷേകം,രാത്രി 8നും 8.30നും മദ്ധ്യേ മോനാട്ട് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്, കൊടിയേറ്റ് സദ്യ. 15ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം,വൈകിട്ട് 7ന് താലപ്പൊലിവരവ്,തുടർന്ന് തിരുവാതിരക്കളി. 16ന് വൈകിട്ട് 7ന് താലപ്പൊലിവരവ്, 7.30ന് തിരുവാതിരകളി. 8.30ന് നൃത്തനൃത്യങ്ങൾ. 17ന് രാത്രി 8.30ന് മേജർസെറ്റ് കഥകളി. 18ന് രാത്രി 7.30ന് നൃത്തനാടകം. 19ന് വൈകിട്ട് 7.15ന് തിരുവാതിരക്കളി,രാത്രി 8ന് സിനിമാറ്റിക് ക്ലാസിക്കൽ ഫ്യൂഷൻ. 20ന് രാത്രി 8.15ന് സംഗീത സമന്വയം. 21ന് വൈകിട്ട് 7.30ന് ദേശതാലപ്പൊലി, രാത്രി 8ന് ബാലെ. 22ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി,രാത്രി 10ന് പള്ളിവേട്ട, വിളക്ക്. 23ന് ആറാട്ട് ഉത്സവം,വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്,7.30ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 8.30ന് ആറാട്ട് സദ്യ, 10.30ന് ആറാട്ട് എതിരേൽപ്പ്,വലിയ കാണിക്ക.