
ചേർത്തല: പെന്തെകോസ്തു ദൈവസഭ താലൂക്കിലെ സഭകളുടെ സംയുക്ത വാർഷിക കൺവെൻഷനും ബൈബിൾ കൺവെൻഷനും ഇന്ന് സമാപിക്കും. ചേർത്തല വി.ടി.എ.എം ഹാളിൽ ഇന്ന് രാവിലെ 10 മുതൽ സംയുക്ത ആരാധനാ കൺവെൻഷനും നടക്കും.മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചരണവും കുടുംബസമാധാനവും ലക്ഷ്യമിട്ടാണ് ബൈബിൾ കൺവെൻഷൻ നടത്തുന്നത്.പാസ്റ്റർ സാബുതോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ എബി എബ്രഹാം,ഒ.പി.അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.തോമസ് ഫിലിപ്പ് വെണ്മണി,ലാസർ.വി.മാത്യു,എം.ജി.ചാക്കോ എന്നിവർ കൺവെൻഷനുകൾ നയിച്ചു.