ആലപ്പുഴ: ടൂറിസം പൊലീസും തുറമുഖവകുപ്പും സംയുക്തമായി 38 ബോട്ടുകളിൽ പരിശോധന നടത്തി. യാതൊരു രേഖകളുമില്ലാത്ത ഒരു ഹൗസ്ബോട്ടിനെ ആര്യാടുള്ള യാർഡിലേക്ക് മാറ്റി. പുന്നമടയിലുള്ള പ്രശാന്ത് ഡോക്ക് യാർഡിൽ അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ രണ്ട് ജലയാനങ്ങൾക്ക് 10000 രൂപ പിഴയടയ്യാൻ നോട്ടീസ് നൽകി. രണ്ടു ബോട്ടുകൾ ആര്യാട് യാർഡിലേക്ക് മാറ്റാൻ നോട്ടീസ് നൽകി. പരിശോധനക്ക് ടൂറിസം എസ്.ഐമാരായ രാജേഷ്, ജയമോഹനൻ, അസി.സബ് ഇൻസ്‌പെക്ടർ ശ്രീജ സിവിൽ പൊലീസ് ഓഫീസർ നകുലൻ എന്നിവരും പോർട്ട് കൺസർവേറ്റർ കെ.അനിൽകുമാർ, പോർട്ട് സ്‌ക്വാഡ് അംഗം ടി.എൻ.ഷാബു എന്നിവർ പങ്കെടുത്തു.