
ചേർത്തല: സംസ്‌കാര സാഹിത്യ സംഗമം മാദ്ധ്യമ പ്രവർത്തകൻ ബി.
ജോസുക്കുട്ടി ഉദ്ഘാടനം ചെയ്തു. വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന
പരിപാടിയിൽ ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബാലചന്ദ്രൻ പാണാവള്ളി മുഖ്യ പ്രഭാഷണം നടത്തി. ബേബി തോമസ് ലോകാരോഗ്യദിന സന്ദേശം
നൽകി. തുടർന്ന് നടന്ന സാഹിത്യ സംഗമത്തിൽ ജോസഫ് മാരാരിക്കുളം,ടി.വി. ഹരികുമാർ,കപിൽദേവ്,സാവിത്രി സോമൻ, ഭദ്റ വേണുഗോപാൽ,എസ്.പുരുഷോത്തമൻ, കെ.കെ.സുദർശനൻ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. സെക്രട്ടറി വെട്ടക്കൽ മജീദ്
സ്വാഗതവും കമലാസനൻ വൈഷ്ണവി നന്ദിയും പറഞ്ഞു.