ചേർത്തല : ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 15 ന് ബാൾ ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. വൈകിട്ട് 3ന് ആലപ്പുഴ രാമവർമ്മ ഡിസ്ട്രിക്റ്റ് ക്ലബ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ക്യാമ്പിൽ 7വയസിന് മുകളിലുള്ള ആൺ, പെൺ കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ രക്ഷിതാക്കൾ 9745007431 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് രജിസ്​റ്റർ ചെയ്യണം.