1

കുട്ടനാട്: അർബുദരോഗത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന തലവടി പഞ്ചായത്ത് 13ാം വാർഡ് കോടമ്പനാടി പുത്തൻപുരയ്ക്കൽ അഭിലാഷിന്റെയും സനിലകുമാരിയുടേയും മൂത്തമകൻ അഭിനവിനും (11), കൊവിഡ് കാരണം അമ്മയെയും മുത്തച്ഛനെയും നഷ്ടമായ സഞ്ചനമോൾക്കും പൊതുപ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുള തപാൽവകുപ്പിന്റെ സഹായത്തോടെ വിഷുക്കൈനീട്ടം നൽകി.

എല്ലാവരും ഒപ്പമുണ്ട് എന്ന സന്ദേശം നൽകിയാണ് ഇരുവർക്കും വിഷുക്കൈനീട്ടം തപാൽ മാർഗം അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഇളയ മകൻ ഡാനിയേലിനൊപ്പം തലവടി പോസ്റ്റ് ഓഫീസിലെത്തിയാണ് വിഷുക്കൈനീട്ടം അയച്ചത്. ഇന്ന് അവധിയായതിനാൽ ഇന്നലെ തപാൽ വകുപ്പ് പ്രത്യേക കവറിലാക്കി വിഷുക്കൈനീട്ടം കൈമാറി.