ആലപ്പുഴ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെ ആഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനതീർത്ഥാടന കേന്ദ്രത്തിന്റെ സഹായത്തോടെ നടക്കുന്ന പ്രതിമാസ ഗുരുദേവ പഠനശിബരം 18ന് കളരിയിൽ നടക്കും.
വൈകിട്ട് 3ന് കോട്ടയം മാമ്പുഴക്കരി ബൈജുവിന്റെ ഗുരുധർമ്മ പ്രഭാഷണം . കളരി പരിരക്ഷകൻ മാധവ സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിക്കും. 5ന് പ്രാർത്ഥനാരത്നം ബേബിപാപ്പാളിൽ നയിക്കുന്ന ഗുരുദേവ ക്വിസ് മത്സരം, 5.30ന് സമൂഹപ്രാർത്ഥന.