അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റിന്റെ വാർഷികം നാളെ രാവിലെ 10ന് തോട്ടപ്പള്ളി മാർത്തോമാ ഹാളിൽ നടക്കും. സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും തിരഞ്ഞെടുപ്പും നടക്കും. യൂണിറ്റ് പ്രസിഡന്റ്‌ പ്രതാപൻ സൂര്യാലയം അദ്ധ്യക്ഷനാകും. സ്കോളർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സബിൽ രാജ് നിർവഹിക്കും .ജില്ലാട്രഷറർ ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ്‌ എ. കെ. ഷംസുദീൻ, ജില്ലാ സെക്രട്ടറിമാരായ പി. സി. ഗോപാലകൃഷ്ണൻ , തോമസ് കണ്ടംഞ്ചേരി, അഷറഫ് പ്ലാമ്മുട്ടിൽ, എൻ.മോഹൻദാസ്, അബ്ദുള്ളക്കുട്ടി, അണ്ടോളിൽ തങ്കച്ചൻ, തോമസ്, ഗ്രാമ പഞ്ചായത്ത്‌ അംഗം ആർ.സുനി ,എച്ച്.മുഹമ്മദ് കബീർ,സുരേഷ് സി.ഗേറ്റ്, സിദ്ധാർത്ഥ് കന്നുകാലി പാലം, ടി.ബിനുരാജ്, സുധാ വേണുഗോപാൽ, ജയന്തിപ്രദീപ് എന്നിവർ സംസാരിക്കും.