ambala

അമ്പലപ്പുഴ: വ്യാസ മഹാസഭയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് കറുപ്പൻ പുരുഷ സ്വയം സഹായ സംഘം രൂപീകരിച്ചു.അക്ഷയ ശ്രീ മിഷനിൽ രജിസ്റ്റർ ചെയ്താണ് സംഘം പ്രവർത്തിക്കുക. വ്യാസമഹാസഭയുടെ ഓഫീസിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അക്ഷയ ശ്രീ മിഷൻ ജില്ലാസെക്രട്ടറി ഹരികുമാർ ക്ലാസ് നയിച്ചു. സുനിൽകുമാർ തീരഭൂമി സംസാരിച്ചു. പണ്ഡിറ്റ് കറുപ്പൻ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് എസ്.ഗിരീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്.ബിജുമോൻ സ്വാഗതവും രമേഷ് നന്ദിയും പറഞ്ഞു.