
അമ്പലപ്പുഴ: കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുന്നപ്ര വടക്ക് യു.ഡി.എഫ് 81-നമ്പർ ബൂത്ത് കുടുംബ സംഗമം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 1976 ൽ മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞ 23 മത്സ്യത്തൊഴിലാളികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി .ഷാജി അദ്ധ്യക്ഷനായി. ഡി .സി. സി ജനറൽ സെക്രട്ടറി പി.സാബു, സാജൻ എബ്രഹാം,ടി.കെ.സുരേഷ്, ഹരിച്ചന്ദ്രൻ,ശിവൻ പുന്നപ്ര,മിനിമോൾ,മേരി ഡെന്നിസ്, യു.എം.കബീർ, സിനോ,ജിനേഷ് സിബി ജേക്കബ്,അലൻ ഡെന്നിസ്,നെൽസൺ നിക്‌സൺ,വിജി,സിനിമോൾ, സിബി ഡാനിയേൽ ശശിധരൻ നായർ, സജി,റ്റിമി, ജിനീഷ്, മറിയാമ്മ തുടങ്ങിയവർ സംസാരിച്ചു.