കായംകുളം: സി.പി.എം ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കരിയിലകുളങ്ങര സത്യൻ വധക്കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ
പുനരന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ‌ഈ ആവശ്യം ഉന്നയിച്ച് 20ന് കായംകുളം ഡിവൈ.എസ്.പി.ഓഫീസിലേക്ക് മാർച്ച് നടത്തും.