
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ റംസാൻ വിഷു സംഗമം സംഘടിപ്പിച്ചു.മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.സുരേഷ് രാഘവൻ അദ്ധ്യക്ഷനായി. ഡോ.അമ്പിളി, ഡോ.ശങ്കർ, ഡോ.നവീൻ, ആശുപത്രി വികസന സമിതി മുൻ എക്സിക്യൂട്ടീവംഗം മുഹമ്മദ് കോയ എന്നിവർ പങ്കെടുത്തു.