sewq

ആലപ്പുഴ: തിരുവമ്പാടി ക്ഷേത്രത്തിൽ വിഷുദിനത്തിൽ കണി ദർശനം മുതൽ ഭക്ത ജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. പത്ത് രൂപ വീതം ആറായിരം പേർക്ക് ക്ഷേത്രം മേൽശാന്തി വിഷു കൈനീട്ടം നൽകി. അഷ്ടദ്രവ്യ ഗണപതി ഹോമം കണ്ണ മംഗലത്ത് ഇല്ലത്ത് ബ്രഹ്മ ദത്തൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. കണ്ണമംഗലത്ത് ഇല്ലത്ത് ഉണ്ണിക്കുട്ടൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ നവകാഭിഷേകവും,ശ്രീഭൂതബലിക്ക് കുര്യാറ്റ്പ്പുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി മുഖ്യ കാർമികത്വം വഹിച്ചു. ഗിരീഷ് നമ്പൂതിരി സഹകർമ്മിയായി.