asdfe

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519 -ാംനമ്പർ തൈക്കൽ ശാഖയിൽ തിരഞ്ഞെടുത്ത 18 പേർക്ക് വിഷുകൈനീട്ടം നൽകി. പ്രസിഡന്റ്‌ എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നു കൊണ്ട് യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം.ഷിജിമോൻ, പി.രമണൻ, കൺവീനർ എൻ.വി. രഘുവരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ജി.ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എസ്.മോഹനൻ നന്ദിയും പറഞ്ഞു.