
മാന്നാർ: മഹാകവി കുമാരനാശാന്റെ 100-ാം ചരമവാർഷികത്തോടനുബന്ധിച്ച് 'ചോരാത്ത വീട്' പദ്ധതിയിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവയ്പ് കർമ്മം, മാന്നാർ കുട്ടമ്പേരൂർ 12-ാം വാർഡിലെ കുറ്റിത്താഴ്ചയിൽ ബിനുകുമാരിയുടെ വീട്ടിൽ നടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് , സുമനസുകൾ, റോട്ടറി ക്ലബ് ഒഫ് മാന്നാർ എന്നിവരുടെ സഹകരണത്തോടെ രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിവയോടെയാണ് വീടിന്റെനിർമ്മാണം. മാന്നാർ പൊലീസ് സി.ഐ ബി.രാജേന്ദ്രൻ പിള്ള കട്ടിളവയ്പ് നിർവ്വഹിച്ചു. പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത് പഴവൂർ, അനീഷ് മണ്ണാരേത്ത്, കൃഷി ഓഫീസർ പി.സി. ഹരികുമാർ പദ്ധതി ജനറൽ കൺവീനർ റോയി പുത്തൻ പുരയ്ക്കൽ, ഹാറൂൺ മജീദ്, ഗോപി പാവുക്കര, പി.കെ.രാജേന്ദ്രൻ, ബിനുകുമാരി, രതീഷ് വി.കെ., വിനോദ്.എം.ആർ, മുരുകൻ.എം, കണ്ണൻ.ആർ. എന്നിവർ സംസാരിച്ചു. ചോരാത്ത വീട് പദ്ധതിയിൽ 47-ാമത് വീടാണിത്.