കായംകുളം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ കായംകുളം നിയോജക മണ്ഡലത്തിലെ പര്യടനം നാളെ ഉച്ചക്ക് 2 ന് ഓച്ചിറ പ്രയാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ദേവികുളങ്ങര കൃഷ്ണപുരം ഭരണിക്കാവ് പഞ്ചായത്തുകളിൽ നൽകുന്ന സ്വീകരണങ്ങൾക്ക് ശേഷം രാത്രി ന് മണിക്ക് കുറ്റിത്തെരുവ് ജംഗ്ഷനിൽ സമാപിക്കും.
18 ന് രാവിലെ 7ന് ചെട്ടികുളങ്ങര പഞ്ചായത്തിലെ കരിപ്പുഴ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പത്തിയൂർ പഞ്ചായത്ത് കണ്ടല്ലൂർ പഞ്ചായത്ത് ടൗൺ നോർത്ത് എന്നീ മണ്ഡലങ്ങളുടെ പര്യടങ്ങൾക്കുശേഷം സൗത്ത് മണ്ഡലത്തിലെ ചേരാവള്ളി അർബൻ ജംഗ്ഷനിൽ രാത്രി 8 മണിക്ക് സമാപിക്കും.നിയോജക മണ്ഡലത്തിലെ അമ്പതിൽപരം സ്ഥലങ്ങളിൽ സ്വീകരണ സമ്മേളനം നടക്കുമെന്ന് ജനറൽ കൺവീനർ എ .എം.കബീർ അറിയിച്ചു.