കായംകുളം:എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന് ഇന്ന് കായംകുളം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. പത്തിയൂർ പഞ്ചായത്തിൽ അരിയന്നൂരിൽ നിന്ന് ഉച്ചക്ക് 2 നാണ് സ്വീകരണ ചടങ്ങ് ആരംഭിക്കുന്നത്. കുറ്റികോളനി,ചെറിയഭരണിക്കാവ്ക്ഷേത്രം, കരിയിലകുളങ്ങര ജംഗ്ഷൻ, കണ്ടല്ലൂരിൽ കുറ്റിയിൽ മുക്ക്, പൈപ്പ് ജംഗ്ഷൻ, പുല്ലുകുളങ്ങര ജംഗ്ഷൻ, നോർത്ത് മണ്ഡലത്തിൽ മൂലശ്ശേരി,വിഠോബ,നിറയിൽ മുക്ക്
സൗത്ത് മണ്ഡലത്തിൽ കരിമുട്ടം, ചേരാവള്ളി, സെൻട്രൽ സ്കൂൾ, ദേവികുളങ്ങരയിൽ അമ്പലപ്പാട് ജംഗ്ഷൻ കൊച്ചുട്ടി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് പ്രയാർ ജംഗ്ഷനിൽ സമാപിക്കും.സംസ്ഥാന ജില്ലാ നേതാക്കൾ സ്വീകരണത്തിൽ പങ്കെടുക്കും.