കായംകുളം: ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായതോടെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ് ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കായംകുളത്ത് എത്തും.18 ന് രാവിലെ 10 ന് എൽമെക്സ് ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.