football-tournament-

മാന്നാർ: മാന്നാർ നായർ സമാജം സ്കൂൾസ് എവറോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ പത്തനാപുരം ഈഗിൾസ് ചാമ്പ്യൻമാരായി. ഐബ പത്തനംതിട്ടയെ ഒരു ഗോളിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഈഗിൾസ് ചാമ്പ്യന്മാരായത്. വിജയികൾക്ക് പി.എസ്.സി അംഗം സി.ജയചന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. എസ്.ഐ സനീഷ് മത്സരം ഉദ്ഘാടനം ചെയ്തു. എൻ.എസ് സ്കൂൾസ് പ്രസിഡന്റ് കെ.ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ കെ.ജി.വിശ്വനാഥൻ നായർ, പ്രകാശ് പ്രഭ, പി.ആർ.സജികുമാർ, പ്രദീപ് ശാന്തിസദനം, പി.എൻ. ശെൽവരാജൻ, കെ.വേണുഗോപാൽ, ബാലസുന്ദരപണിക്കർ, സുരേഷ് ബാബു തൈശ്ശേരിൽ, കെ.എ.കരീം തുടങ്ങിയവർ സംസാരിച്ചു. വനിതകളുടെ ഫുട്ബാൾ മത്സരത്തിൽ അമാരീസ് സ്പോർട്ട്സ് അക്കാഡമിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കൊല്ലം വാസ്കോ ഫുട്ബാൾ അക്കാഡമി തിരുവല്ല പരാജയപ്പെടുത്തി.