ആലപ്പുഴ: ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന ഫാറം 12 ഡിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85ന് മേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടിൽ തന്നെ വോട്ടു രേഖപ്പെടുത്താൻ സൗകര്യം ഒരുക്കി. ഇതിനായി മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥൻ, സിവിൽ പൊലീസ് ഓഫീസർ, ക്യാമറാമാൻ എന്നിവർ അടങ്ങിയ 101 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർ ഇന്ന് മുതൽ 25 വരെ ഭവന സന്ദർശനം നടത്തി വോട്ട് ഉറപ്പാക്കുന്നതാണെന്ന് ജില്ല കളക്ടർ അറിയിച്ചു.