ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവരുടെ രണ്ടാം ഘട്ട പരിശീലനം ഇന്ന് മുതൽ 18 വരെ അതത് പരിശീലന കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 10 നും ഉച്ചയ്ക്ക് 2 നും രണ്ടു ഘട്ടങ്ങളായി സംഘടിപ്പിച്ചിരിക്കുന്ന പരിശീലനത്തിൽ എതെങ്കിലും ഒരു ഘട്ടത്തിൽ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. അല്ലാത്തവർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും

പോസ്റ്റൽ ബാലറ്റിനായി അപേക്ഷ നൽകിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടുരേഖപ്പെടുത്തി പോസ്റ്റൽ ബാലറ്റുകൾ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ലഭിക്കും.