മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1790 -ാം നമ്പർ ചെന്നിത്തല സൗത്ത് ശാഖവക ഗുരു ക്ഷേത്രത്തിലെ 22 -ാം മത് പ്രതിഷ്ഠാ വാർഷിക മഹോസവത്തോടനുബന്ധിച്ച് , ഒന്നാമത് ചെന്നിത്തല സൗത്ത് ശ്രീനാരായണ കൺവെൻഷൻ ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ശാഖാ പ്രസിഡന്റ് സുനു രാധയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം കൺവെൻഷൻ സന്ദേശം നൽകും. യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ പി.ബി.സൂരജ്,ടി.കെ.അനിൽകുമാർ, പുഷ്പ ശശികുമാർ ,രാജേന്ദ്രപ്രസാദ് അമൃത,ഹരി പാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠം, മേഖല ചെയർമാൻ തമ്പി കൗണടിയിൽ,വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, മേഖല ചെയർപേഴ്സൺ സജിതാ വിശ്വനാഥ് കൺവീനർ ബിനി സതീശൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വിഭാ ബിനോയ് സ്വാഗതവും വൈസ് പ്രസിഡന്റ് വിജയമ്മ രാജൻ നന്ദിയും പറയും. കൺവെൻഷനിൽ ഇന്ന് വൈകിട്ട് 6 .30 ന് ഗുരുവിന്റെ അമൃതവാണികൾ എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തും. പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ മുന്നോടിയായി രാവിലെ 7. 30 ന് ശാഖാ പ്രസിഡന്റ് സുനു രാധ പതാക ഉയർത്തും. കൺവെൻഷന്റെ സമാപന ദിവസമായ നാളെ വൈകിട്ട് 6 .45 ന് അവധൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ എന്ന വിഷയത്തിൽ ഡോ. എം എം ബഷീർ പ്രഭാഷണം നടത്തും. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ, കലശപൂജ, സമൂഹ സദ്യ , മൃത്യുഞ്ജയ ഹോമം, മഹാഗുരു പൂജ ,ഗുരു ഭാഗവത പാരായണം എന്നിവ നടക്കുമെന്ന് ശാഖാ സെക്രട്ടറി വിഭാ ബിനോയ് അറിയിച്ചു.