
കായംകുളം: കെ.പി.സി.സി വിചാർ വിഭാഗ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി സാംസ്ക്കാരിക സദസും കുടുംബ സംഗമവും നടത്തി. കെ.പി.സി.സി വി ചാർ വിഭാഗ് സംസ്ഥാന പ്രസിഡന്റ് ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട് മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൽ.വേലായുധൻ പിള്ള, കണിശ്ശേരി മുരളി, ഗംഗാധരൻ നായർ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം, പ്രൊഫ.പരമേശ്വരൻപിള്ള ,വിജയൻ തുടങ്ങിയവർ സംസാരിച്ചു.