ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ പൊലീസ് സേനയുടെ ഭാഗമാകാൻ അവസരം. തിരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളിൽ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ പൊലീസ് സേനയെ സഹായിക്കുകയാണ് ദൗത്യം. ആരോഗ്യമുള്ള വിമുക്തഭടന്മാർ, വിരമിച്ച അർദ്ധസൈനികർ, സംസ്ഥാന പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, 18 വയസ് കഴിഞ്ഞ എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്/എസ്.പി.സി കേഡറ്റുകൾ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം.