kav

ആലപ്പുഴ: ആലപ്പി ആർട്സ് ആൻഡ് കമ്മ്യുണിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭാസ സെമിനാറും, കവി സമ്മേളനവും നടത്തി. മുൻ മന്ത്രി ജി.സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് പ്രസിഡന്റ് അഡ്വ.എ.എ.റസാഖ് മുഖ്യാതിഥിയായി. പ്രൊഫ കെ.എ.സോളമൻ മുഖ്യപ്രഭാഷണം നടത്തി. ആര്യാട് ഭാർഗവൻ, ഹാദിയ ഹനീസ്, ഡോ.ഫിലിപ്പോസ് തത്തംപള്ളി, നെടുമുടി അശോക് കുമാ‌ർ, ആലപ്പി ബഷീർ തുടങ്ങിയവർ സംസാരിച്ചു. കവി സമ്മേളനം കരുവാറ്റ പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.