ambala

അമ്പലപ്പുഴ: എൻ.ഡി.എ പുന്നപ്ര വടക്ക് പടിഞ്ഞാറ് ഏരിയ കമ്മറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ പറവൂർ ഗലീലിയ ജംഗ്ഷനിൽ ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി. വിനോദ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ,മുല്ലക്കൽ മണ്ഡലം പ്രസിഡന്റ്‌ ആർ. കണ്ണൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ്. സുമേഷ്, അജയകുമാർ, ഒ .ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ പ്രദീപ്, എൽ.പി. ജയചന്ദ്രൻ,നൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ജോസഫ് പറയാകാട്, സെക്രട്ടറി വർഗീസ് ജോർജ്, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.രജിത്ത് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.