a

മാവേലിക്കര: ലീവ് സറണ്ടറും ഡി.എ കുടിശികയും അനുവദിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാർ നഗരസഭാ കവാടത്തിൽ ധർണ നടത്തി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട ജീവനക്കാർ ധർണയിൽ പങ്കെടുത്തു. മുതിർന്ന ജീവനക്കാരൻ കെ.രാധാകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.കെ.അഭിലാഷ് അദ്ധ്യക്ഷനായി. കെ.ലതിക, രവീന്ദ്രൻ, അബു, ഷാജഹാൻ, സന്തോഷ്, ആർ. രാജേഷ്, പ്രസന്ന, പ്രദീപ്, രതി തുടങ്ങിയവർ സംസാരിച്ചു.