
മുഹമ്മ: പത്തു നാൾ നീണ്ടുനിന്ന പള്ളിക്കുന്ന് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വിഷു മഹോത്സവ ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു.വിഷു മഹോത്സവം ആറാട്ടോടുകൂടിയാണ് സമാപിച്ചത്.വിഷുദിനത്തിൽ വിഷുക്കണി ദർശിക്കാൻ പുലർച്ചെ 5 നു തന്നെ ഭക്തജന തിരക്കായിരുന്നു.ഒറ്റ താലത്തിന് ശേഷം ഇഡലി സേവയും നടന്നു . ഉത്സവാഘോഷ ചടങ്ങുകൾക്ക് ക്ഷേത്ര യോഗം പ്രസിഡന്റ് വി.എൻ.മനോഹരൻ, വൈസ് പ്രസിഡന്റ് വി.ടി.കുഞ്ഞുമോൻ, സെക്രട്ടറി കെ.ആർ.പ്രതാപൻ , ജോയിന്റ് സെക്രട്ടറി പി.വി.ഉദയകുമാർ, ട്രഷറർ കെ.എസ്.കുശലകുമാർ എന്നിവർ നേതൃത്വം നൽകി.