ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പത്താമുദയ ആദിത്യപൂജ 23ന് വിവിധ ചടങ്ങുകളോടെ നടക്കും. അപ്പത്താലം നടത്തുന്നതിന് 800 രൂപ കൗണ്ടറിൽ അടച്ച് ബുക്ക് ചെയ്യണം. പാത്രം,കരിക്ക്,തേങ്ങ ഉൾപ്പെടേയാണ് തുക. പഴത്താലം, പഞ്ചാമൃതതാലം എന്നിവയ്ക്കായി 150 രൂപയാണ് നിരക്ക്. വഴിപാടുകൾക്ക് മുൻകൂറായി രസീത് കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.