ചേർത്തല:വെട്ടയ്ക്കൽ അരാശുപുരം സെന്റ് ജോർജ് ദേവാലയത്തിലെ തിരുന്നാൾ നാളെ മുതൽ 21വരെ നടക്കും.തിരുന്നാളിലെ വിവധ ദിനങ്ങളിൽ പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്​റ്റർ പൊന്നുമുത്തൻ,കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ആലപ്പുഴ ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ, കൊല്ലം എമിര​റ്റസ് ബിഷപ്പ് ഡോ. സ്​റ്റാൻലി റോമൻ എന്നിവർ കാർമ്മികരാകും. തിരുന്നാളിന്റെ ഭാഗമായി വീട് നിർമ്മിച്ചുനൽകുന്നതുൾപ്പെടെ ജനക്ഷേമ പ്രവർത്തനങ്ങളും നടത്തുമെന്ന് വികാരി ഫാ.ആന്റണി തമ്പിതൈക്കൂട്ടത്തിൽ,പാസ്​റ്ററൽ കൗൺസിൽ സെക്രട്ടറി ബേസിൽ വലിയതറ,കൈക്കാരൻ ജോസ്‌കുഞ്ഞ് പിള്ളേർ കാട്ടിൽ,പ്രസുദേന്തി പ്രതിനിധികളായ ജയിംസ് അഴീക്കൽ,ബേബിച്ചൻ തൈവേലിക്കകത്ത്,അൻസിലിൻ ഷാജി,ജേക്കബ്ബ് കമ്പക്കാരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 6ന് കൊച്ചി രൂപത അഡ്മിനിസ്‌ട്രേ​റ്റർ മോൺസിഞ്ഞോർ ഷൈജു പര്യാത്തുശേരി കൊടിയേ​റ്റും.ഡോ.അഗസ്​റ്റിൻ മുള്ളൂർ മുഖ്യകാർമ്മികനാകും.18ന് രാവിലെ പുതിയ പ്രസുദേന്തിമാരുടെ തിരഞ്ഞെടുപ്പ്. 20ന് വൈകിട്ട് 4.30ന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്കു തുടക്കമാകും.വൈകിട്ട് 7.30ന് മെഗാഷോ.തിരുന്നാൾ ദിനമായ 21ന് വൈകിട്ട് സമൂഹദിവ്യബലി,പ്രദക്ഷിണം തിരുസ്വരൂപം എളുന്നള്ളിപ്പ്.28ന്എട്ടാമിടം.