മാവേലിക്കര: ഡോ.ബി.ആർ.അംബേദ്ക്കറുടെ 133ാം ജന്മവാർഷികം സാംബവ മഹാസഭ മാവേലിക്കര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ ചിറയിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. അംബേദ്ക്കറുടെ മാനവീക ദർശനങ്ങളും ഭരണഘടനാമൂല്യങ്ങളും നിയമപരിരക്ഷകളും എന്ന വിഷയത്തിൽ അഡ്വ.എസ്.പ്രഹ്ളാദൻ പ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡംഗം അമ്പിളി സുരേഷ് ബാബു ജന്മദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി മനോജ് മാങ്കാംകുഴി, ട്രഷറാർ ജഗൻ പി.ദാസ്, വത്സല കുഞ്ഞച്ചൻ, ബിന്ദു സോമൻ, വിനോദ് മാറനാട്ട്, വിനോദ് മാവേലിക്കര തുടങ്ങിയവർ സംസാരിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് അച്യുതൻ ചങ്കൂരിനെ ചടങ്ങിൽ ആദരിച്ചു.