ptr

പൂച്ചാക്കൽ: പാണാവള്ളി ദാറുൽ ഹികം നഗറിൽ ഖാദിരിയ്യ മജ്ലിസിൽ പ്രാർത്ഥന സംഗമം നടന്നു. ചെയർമാൻ എം.വൈ അബ്ദുല്ല ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് സിദ്ധീഖ് മുറ തങ്ങൾ കാസർകോട്, മുണ്ടക്കയം അബ്ദുറഹ്മാൻ മുസ്‌ലിയാർ, ബഷീർ അൽ ഹസനി മേതല എന്നിവർ മുഖ്യാഥിതികളായി. ദാറുൽ ഹികം ജനറൽ മാനേജർ അൻവർ സിദ്ധീഖി സ്വാഗതം പറഞ്ഞു. അകാദമിക് ഡയറക്ടർ സിദ്ദീഖുൽ അക്ബർ കാമിൽ സഖാഫി ക്ലാസിന് നേതൃത്വം നൽകി.