
മുഹമ്മ:മണ്ണഞ്ചേരി വലിയ വീട് ശ്രീ സ്വയംവര പാർവ്വതീ ക്ഷേത്രം പുനഃപ്രതിഷ്ഠാ ക്ഷേത്ര സമർപ്പണ സമ്മേളനം നടത്തി. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മരണികയുടെ ആദ്യ പതിപ്പ് അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ. എൻ. പ്രേമാനന്ദൻ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഡോ.കെ.പ്രകാശൻ സ്മരണിക ഏറ്റുവാങ്ങി. അമ്പലപ്പുഴ യൂണിയൻ കൗൺസിലർ എം.രാജേഷ് , അഡ്വ.ടി.ആർ.രാജു എന്നിവർ സംസാരിച്ചു.