tur

തുറവൂർ: രാജ്യത്ത് ഇന്ത്യാസഖ്യം അധികാരത്തിൽ വരുമെന്നും നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കും പൊതുതിരഞ്ഞെടുപ്പെന്നും കോൺഗ്രസ് നേതാവ് കനയ്യകുമാർ പറഞ്ഞു. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എഴുപുന്നതെക്ക് വല്ലേത്തോട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം ചെയർമാൻ പി.കെ.ഫസലുദ്ദിൻഅദ്ധ്യക്ഷനായി.കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ, ജനറൽ കൺവീനർ ടി.ജി.പത്മനാഭൻനായർ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.റീഗോരാജു അഡ്വ.കെ.ഉമേശൻ, ദേവരാജൻ, കെ.രാജീവൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട്,പി.പി.മധു,പി.വി ശ്യാമപ്രസാദ്, ട്രീഫിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.