1

കുട്ടനാട്: വിഷുദിനത്തിൽ ബന്ധുവീട്ടിലേക്ക് അമ്മയ്ക്കൊപ്പം കൽക്കെട്ടിലൂടെ നടന്നുപോകവെ ആറുവയസുകാരി കാൽവഴുതി തോട്ടിൽ വീണ് മരിച്ചു. ചേന്നങ്കരി കളരിപ്പറമ്പിൽ സുനീഷിന്റെ മകൾ തീർത്ഥയാണ് മരിച്ചത്. ചേന്നങ്കരി 80ന്റെ തോടിന്റെ കരയിൽ രാവിലെ 9.30ഓടെ ആയിരുന്നു സംഭവം. അമ്മ കാർത്തിക ഉടനെ വെള്ളത്തിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിലും നീന്തൽ അറിയാത്തതിനാൽ ഫലമുണ്ടായില്ല. പിന്നീട് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരി ത്രിഷിദ.