dharmolsavam

ബുധനൂർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3451-ാം നമ്പർ ബുധനൂർ വടക്ക് ശാഖയിൽ മൂന്നാമത് ധർമ്മോത്സവം വിഷുദിനത്തിൽ നടന്നു. യൂണിയൻ അഡ്.കമ്മറ്റിയംഗം ടി.കെ. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് രമേശൻ രാമവിലാസം അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജോ.കൺവീനർ മോജിഷ് മോഹൻ, ശാഖാ വനിതാസംഘം പ്രസിഡൻറ് രാധാമണി, സെക്രട്ടറി അംബിക, കമ്മിറ്റിയംഗങ്ങളായ ജലജ, ജയശ്രീ വിനോദ്, സരിത മനോജ്, യൂണിയൻ കമ്മറ്റിയംഗം സതീഷ്.എൻ, അജി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സുമിത്ര രമേശ് സ്വാഗതവും കമ്മിറ്റിയംഗം സുഭാഷ് ഗോപി നന്ദിയും പറഞ്ഞു. ശ്രീനാരായണ ധർമ്മം മനുഷ്യജീവിതത്തിൽ എന്ന വിഷയത്തിൽ സൈജു.പി.സോമൻ പ്രഭാഷണം നടത്തി. ശാഖാ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, സർവ്വശ്വര്യ പൂജ എന്നിവ നടന്നു.