ആലപ്പുഴ: സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ആലപ്പുഴ പുന്നമട സെന്ററിൽ 2024-2025 അദ്ധ്യയന വർഷത്തെ റോവിംഗ് ഓപ്പൺ സെലക്ഷൻ 18,19 തീയതികളിൽ ആലപ്പുഴ സായിൽ നടക്കും. 2005നും 2008നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്ന പ്രതിഭകൾക്ക് മികച്ച പരിശീലനം, കായിക ഉപകരണങ്ങൾ, ആഹാരം, താമസ സൗകര്യം, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം എന്നിവ ലഭ്യമാക്കും. ഫോൺ: 91 90305 76168.