dfghrt

ചേർത്തല : ശ്രീനാരായണ ഗുരു ക്ഷേത്ര പ്രതിഷ്ഠ മഹോത്സവത്തോട് അനുബന്ധിച്ചു തൈക്കൽ കവലയിൽ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി. പ്രസിഡന്റ്‌ എം.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.സി.സുനീത്ബാബു ഉദ്ഘാടനം ചെയ്തു. എം.പി.നമ്പ്യാർ, ഷണ്മുഖൻ, അശോകൻ, ജിയേഷ്, അരുന്ധതി എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ ജയൻ ശാന്തി സ്വാഗതവും സെക്രട്ടറി കെ.ടി.ബിജു നന്ദിയും പറഞ്ഞു.