തുറവൂർ:കളരിക്കൽ മഹാദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് തുറവൂർ വടക്ക് ശാന്തിനിവാസിൽ അശോകൻ തങ്കപ്പന്റെ വസതിയിൽ നിന്ന് കൊടിക്കയറും തിരുമലഭാഗം വിഹായസിൽ അർജുൻ ഭാസ്ക്കറുടെ വസതിയിൽ നിന്ന് കൊടിക്കുറയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിക്കും. 7.30 നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി ഗോപി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 19 ന് രാവിലെ 7 മുതൽ 9 വരെ മകം ദർശനവും 23 ന് പള്ളിവേട്ടയും 5-ാമത് പ്രതിഷ്ഠാ വാർഷികവും നടക്കും. 24 ന് വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. 30 ന് ഏഴാംപൂജ ദിനത്തിൽ വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഘണ്ഠാകർണ സ്വാമിക്ക് തടി എഴുന്നള്ളത്ത് തുടർന്ന് തടി നിവേദ്യം.