ആലപ്പുഴ : സംസ്ഥാനത്തെ 20 പാർലമെന്റ് നിയോജകമണ്ഡലങ്ങളിലെയും യു.ഡി.എഫ് മുന്നേറ്റത്തിൽ എൽ.ഡി.എഫ് വിരളി പിടിപ്പിച്ചിരിക്കുകയാണെന്നും സമനില തെറ്റിയ സി.പി.എം പ്രവർത്തകരാണ് കെ.സി.വേണുഗോപാലിന്റെ ഫ്ളക്‌സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതെന്നും കേരളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പാറക്കാടൻ ആരോപിച്ചു. യു.ഡി.എഫ് പ്രവർത്തകരെ നിരന്തരമായി ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന സി.പി.എം പ്രവർത്തന ശൈലി സ്വാതന്ത്ര്യത്തിന് മേലുള്ള കൈയേറ്റവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.