ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡി നാളെ ആലപ്പുഴ മണ്ഡലത്തിൽ. വൈകിട്ട് 4ന് കായംകുളത്ത് നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളിയിൽ സമാപിക്കുന്ന റോഡ്ഷോയിൽ കെ.സി.വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തും.