ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടൻ രവീന്ദ്രനും സംവിധായകൻ ആലപ്പി അഷ്റഫും ചേർന്നൊരുക്കുന്ന മെഗാഷോ 17മുതൽ 22 വരെ ആലപ്പുഴ മണ്ഡലത്തിന്റെ വിവിധകേന്ദ്രങ്ങളിൽ പര്യടനം നടത്തും. നിരവധി നർത്തകർ പങ്കെടുക്കുന്ന നൃത്തപരിപാടി, ഹാസ്യതാരം രാജാസാഹബിന്റെ നേതൃത്വത്തിൽ സ്‌കിറ്റുകൾ, നാടകം തുടങ്ങിയാണ് അവതരിപ്പിക്കപ്പെടുന്നത്.
17ന് രാവിലെ 9ന് അരൂർ പള്ളിക്ക് സമീപം മുൻ മന്ത്രി കെ.സി ജോസഫ് ആദ്യ ഷോ ഉദ്ഘാടനം ചെയ്യും. ഡോ.നെടുമുടി ഹരികുമാർ, എ.കബീർ, കിഷോർകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.