ചേർത്തല:കേരള സബർമതി സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശന്റ ജന്മദിനാചരണവും കരുണ പുസ്തക ചർച്ചയും നടന്നു. സാഹിത്യകാരൻ ഫിലിപ്പോസ് തത്തംപള്ളി ഉദ്ഘാടനം ചെയ്തു. സബർമതി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.കുറുപ്പ് പുസ്തക ചർച്ച നയിച്ചു. സെക്രട്ടറി ടോം ജോസഫ്,രാജുപ്പള്ളിപ്പറമ്പിൽ,കലവൂർ വിജയകുമാർ,ഉത്തമകുറുപ്പ്,റിനി സണ്ണി, സുധീഷ്,ആശ കൃഷ്ണാലയം എന്നിവർ പങ്കെടുത്തു ഫ്ളവേഴ്സ് ചാനൽ ഫെയിം സജിത്ത് കലവൂരിന്റെ മിമിക്രിയും കരപ്പുരം രാജശേഖരന്റ വയലാർ ഗാനങ്ങളുടെ ആലാപനവും നടന്നു.