ചേർത്തല: അർത്തുങ്കൽ സെന്റ് ജോർജ്ജ് ദേവാലയത്തിലെ വി.ഗീവർഗീസിന്റെ തിരുന്നാൾ ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് വൈകിട്ട് 5ന് പ്രസുദേന്തിമാരെ ചമ്പക്കാട് ചാപ്പലിൽ നിന്ന് പള്ളിയിലേക്ക് ആനയിക്കും. 6.30ന് കൊടിയേറ്റ്,തുടർന്ന് നടക്കുന്ന തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ഫാ.ആൻഡ്രൂസ് കാട്ടിപറമ്പിൽ മുഖ്യകാർമ്മികനാകും.18ന് വൈകിട്ട് നടക്കുന്ന ദിവ്യബലിക്ക് ഫാ.ജോബി കൂട്ടുങ്കലും,19ന് ഫാ.മെൽട്ടസ് ചാക്കോ കൊല്ലശേരിയും, 20ന് ഫാ.ബിബിൻ ജോർജ്ജ് തറേപ്പറമ്പിലും മുഖ്യകാർമ്മികരാകും. തിരുന്നാൾ ദിനമായ 21ന് വൈകിട്ട് 3.30ന് തിരുന്നാൾ സമൂഹ ദിവ്യബലി, കൊച്ചി രൂപതാ അഡ്മിനിസ്ട്രേറ്റർ മോൺ.ഷൈജു പര്യാത്തുശേരി മുഖ്യകാർമ്മികനാകും. ഫാ.ജോൺസൺ തൗണ്ടയിൽ വചന പ്രഘോഷണം നടത്തും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം,പരിശുദ്ധ കുർബാനയുടെ ആശീർവാദം, രാത്രി 9ന് കൊടിയിറക്കം.